പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേസമയം മുഖ്യമന്ത്രിക്കും കെ സുരേന്ദ്രന്റെയും ഒരേ ശബ്ദമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വിഷയത്തിൽ രണ്ട് പേരും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് ഡൽഹിയിൽ ആദ്യം പിആർ ഏജൻസി വഴി കേരളത്തെ കുറിച്ചുള്ള അധിക്ഷേപകരമായ പരാമർശം നടത്തിയ ഒരു ന്യൂസ് ലെറ്റർ നൽകിയതെന്ന് വി ഡി സതീശൻ പറഞ്ഞു. രണ്ടാമത് സെപ്റ്റംബർ മാസത്തിൽ 21ന് മുഖ്യമന്ത്രി അതേ കാര്യങ്ങൾ മലപ്പുറത്തെ കുറിച്ചും സ്വർണ്ണകള്ളക്കടത്തിനെക്കുറിച്ചുമുള്ള ഒരു പത്രസമ്മേളനം നടത്തി. സെപ്റ്റംബർ 29 ആം തീയതി മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് കൊടുത്ത ഇന്റർവ്യൂവിൽ കൊടുക്കാത്ത ചില കാര്യങ്ങൾ കൂടി വന്നു. ആ കൊടുക്കാത്ത കാര്യങ്ങൾ ചേർത്ത് കൊടുത്ത പി ആർ ഏജൻസിക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ആ മൂന്ന് കാര്യങ്ങളും ഒരേ കമ്പ്യൂട്ടറിൽ പ്രിന്റ് ചെയ്ത കാര്യങ്ങളാണ്. സെപ്റ്റംബർ 11,13, 21,29. അതിന്റെ തുടർച്ചയാണ് ഇന്നലെ പാലക്കാട് വന്ന് തങ്ങൾക്കെതിരായി നടത്തിയ അധിക്ഷേപകരമായ പരാമർശം. ഉജ്വലമായ മതേതരത്വ മാതൃക ഉയർത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങൾ. മുനമ്പം വിവാദത്തിന്റെ കാര്യത്തിൽ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തിൽ സംസാരിച്ചപ്പോൾ ആ ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞ് മുൻകൈയെടുത്ത് മുസ്ലിം സംഘടനകളെ മുനമ്പത്ത് സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി ഫൈറ്റ് ചെയ്ത ആളാണ് അദ്ദേഹം. മുനമ്പത്തെ ആളുകൾക്കൊപ്പം നിലകൊള്ളുന്ന ആളാണ് പാണക്കാട് തങ്ങളെന്നും വി ഡി സതീശൻ പറഞ്ഞു. എല്ലാവര്ക്കും വഴികാട്ടിയായി നിൽക്കുന്ന ഒരാളെ, കർക്കശ മതേതര നിലപാടെടുത്ത ഒരു വ്യക്തിയെ ആണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ചോദിച്ചിരുന്നു തങ്ങളെ വിമർശിക്കാൻ പറ്റില്ലേ എന്ന്. തങ്ങളെ വിമർശിക്കും. ഇവിടെ പിണറായി വിജയന്റെ ശബ്ദവും കേസുരേന്ദ്രനെ ശബ്ദവും ഒരേ ശബ്ദമാണ്. രണ്ടുപേരും ഒരേ രീതിയിലാണ് സംസാരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച സിപിഎം ഓന്തിന് നിറം മാറുന്നത് പോലെ ഇപ്പോൾ ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയാണ്. പാലക്കാട് അത് ഒരു കാരണവശാലും വിലപോകുന്നു.
അതേസമയം സർക്കാരിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ഈ മൂന്നു വർഷത്തെ കാലത്തെ നിങ്ങളുടെ ഭരണത്തിന്റെ വിലയിരുത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് പറയാം നിങ്ങൾക്ക് ധൈര്യം ഉണ്ടോ എന്നും വി ഡി സതീശൻ ചോദിച്ചു.