സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

ഇടുക്കി അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്കു പരിക്കില്ല. ശാന്തന്‍പാറയ്ക്കു പോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്‌കൂളിന്റെ ബസുമാണ് അപകടത്തില്‍പ്പെട്ടത്.

മ്യൂസിയത്തെ ലൈംഗികാതിക്രമം: പ്രതി സന്തോഷിനെ പിരിച്ചുവിട്ടു

മ്യൂസിയത്തില്‍ പ്രഭാത സവാരിയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read more

കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതും സന്തോഷായിരുന്നു.

പത്ത് വര്‍ഷമായി സന്തോഷ് ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്.