ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സൂപ്പർ കിംഗ്സിനെതിരെ രജത് പട്ടീദാറിന്റെ നേതൃത്വത്തിലുള്ള ആർസിബി തകർപ്പൻ വിജയം സ്വന്തമാക്കിയ ശേഷം സൂപ്പർതാരം വിരാട് കോഹ്‌ലിയും ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) പേസർ ഖലീൽ അഹമ്മദും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ചർച്ചയാകുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കം മുതൽ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146റൺസിൽ അവസാനിച്ചു. ആർസിബിക്ക് 50 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. 41 റൺസെടുത്ത രച്ചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു.
എന്തായാലും മത്സരശേഷം ഖലീൽ അഹമ്മദുമായുള്ള വിരാട് കോഹ്‌ലിയുടെ സംഭാഷണം ശ്രദ്ധ പിടിച്ചുപറ്റി. ഇരുവരും തമ്മിൽ വളരെ കാര്യമായ എന്തോ സംഭാഷണം നടത്തുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ കോഹ്‌ലി ആവേശഭരിതനായി കാണപ്പെട്ടെങ്കിലും, ചെന്നൈ പേസർ ചിരിക്കുന്നതായി കാണാൻ സാധിക്കും. അതിനാൽ തന്നെ സംഭാഷണം അത്ര ഗൗരവമുള്ളതായി തോന്നിയില്ല. മത്സരത്തിനിടെ ഖലീലുമായുള്ള വഴക്കിന്റെ പിന്നാലെ ആണോ ഇത്ര കലിപ്പ് ആയതെന്നാണ് ആരാധകർ ചോദിക്കുന്നത്.
മത്സരത്തിനിടെ വിരാട് കോഹ്‌ലിക്കെതിരെ എൽബിഡബ്ല്യുവിനായി ഖലീൽ അഹമ്മദ് ആത്മവിശ്വാസത്തോടെ അപ്പീൽ ചെയ്തു. എന്നിരുന്നാലും, ഓൺ-ഫീൽഡ് അമ്പയർ നോട്ട് ഔട്ട് വിധിക്കുകയാണ് ചെയ്തത്. ഇതോടെ ചെന്നൈ റിവ്യൂ എടുത്തു. റിവ്യൂവിൽ കോഹ്‌ലി പുറത്തായില്ല എന്ന് സ്ഥിരീകരിച്ചു, ഇത് ഖലീലിനെ നിരാശനാക്കി. മറുപടിയായി, അടുത്ത പന്തിൽ പേസർ ഒരു ബൗൺസർ എറിഞ്ഞു, അത് കോഹ്‌ലി പുൾ ചെയ്യാൻ ശ്രമിച്ചെങ്കിലും ടൈമിംഗ് പിഴച്ചു. ശേഷം കോഹ്‌ലി താരത്തെ കലിപ്പൻ നോട്ടം നോക്കിയിരുന്നു.
View this post on Instagram
No khaleel no bro😑 pic.twitter.com/krvrVH1FU5
— Naeem (@1eight_18) March 28, 2025
Read more