ഐഷയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്; ദ്വീപിലെ ബി.ജെ.പി അദ്ധ്യക്ഷന്റെ പരാതിയിലാണ് നടപടി

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷാ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ “ബയോവെപ്പൺ” (ജൈവായുധം) പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി അധ്യക്ഷൻ നൽകിയ പരാതിയിലാണ് നടപടി. 124 A ,153 B എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ “ബയോവെപ്പൺ” എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷാ സുൽത്താനയ്ക്ക് എതിരെ ബിജെപി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

“ബയോവെപ്പൺ” എന്നൊരു വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഐഷാ സുൽത്താന ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിരുന്നു.

Read more

No photo description available.