ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ടിട്ട് യുവാവ് കുടുങ്ങി; മൂത്രം പോലും ഒഴിക്കാനാവാതെ രണ്ടു ദിവസം; ആശുപത്രിക്കാരും കൈവിട്ടു; ഒടുവില്‍ കേരള ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുമാറ്റി

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് ഇട്ട് കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി; കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാടിന് സമീപത്ത് താമസിക്കുന്ന യുവാവാണ് ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് ഇട്ടത്. തുടര്‍ന്ന് ഊരി എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ഇയാള്‍ ഇട്ടത്. രണ്ട് ദിവസത്തോളം നട്ട് ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ അഭയം തേടിയത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ പ്രയാസപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളും ഫലിക്കാതായതോടെ, അവിടുത്തെ ഡോക്ടര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.

കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്.