IPL 2025: യുവിയോട് ആ പ്രവർത്തി ചെയ്തവരെ ഞാൻ തല്ലി, എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു; വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്

ഇതിഹാസ തരാം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് തന്റെ മകന്റെ പരിശീലകരെ മർദിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. പരിശീലകർ തന്റെ മകനെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ തന്നെ അവരോട് ഒരു ദയയും തോന്നാതെ അവരെ തല്ലിയെന്നും പറഞ്ഞിരിക്കുകയാണ്.

തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട യോഗ്‌രാജ് സിംഗ് നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, അതിൽ യുവരാജ് സിങ്ങിന്റെ കുട്ടിക്കാലവും ഉൾപ്പെടുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ യുവരാജിന് വലിയ താൽപ്പര്യമില്ലെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി, എന്നാൽ പിന്നെ അവൻ ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയെന്നും അയാൾ പറഞ്ഞു.

യുവരാജിന്റെ ചില പരിശീലകർ മകന്റെ കളി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാതെ യോഗ്‌രാജ് അഭിപ്രായപ്പെട്ടു:

“ഞങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും അവന്റെ ക്രിക്കറ്റ് കഴിവ് മങ്ങാൻ അനുവദിച്ചില്ല. ചില പരിശീലകർ അവനെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവരെ തല്ലിയിട്ടുണ്ട്”

അതേസമയം യോഗ്‌രാജ് ഒരു പരിശീലകരുടെയും പേര് പരാമർശിച്ചില്ല. എന്നിരുന്നാലും, മകന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചതിന് അവരെ ക്രൂരമായി മർദ്ദിച്ചുവെന്ന് അദ്ദേഹം പരാമർശിച്ചു.