സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം; പ്രതിസന്ധിയില്‍ ജനം

സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമായി തുടരുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളില്‍ വരെ ആവശ്യത്തിന് മരുന്ന് ലഭിക്കാതെ ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്.

കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന കാരുണ്യ ഫാര്‍മസികളിലും അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇതേ തുടര്‍ന്ന് മഴക്കാല രോഗങ്ങളുടെ കാലത്ത് ജനം നെട്ടോട്ടമോടുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളിലേക്കും കാരുണ്യ ഫാര്‍മസിയിലേക്കും മരുന്നുകള്‍ വാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീളുന്നതാണ് മരുന്ന് ക്ഷാമം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.