മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരേ ലൈംഗിക അതിക്രമം; 21-കാരന്‍ പിടിയില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്.

ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഉടനെ തന്നെ പ്രതിയെ പിടികൂടാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു.

Read more

ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ യുവാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിവസ്ത്രനായി ഓടി രക്ഷപ്പെടുകയായിരുന്നു.