ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ളാസ് വെച്ച സംഭവം അബദ്ധം പറ്റിയതാണെന്ന് എസ്എഫ്ഐ പ്രവർത്തകനും നിയമ വിദ്യർത്ഥിയുമായ അദീൻ നാസർ. അദീൻ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ നേരത്തെ അദീൻ നാസറിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വാർത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽ നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. മഹാത്മ ഗാന്ധിയെ അപമാനിച്ച ദൃശ്യങ്ങൾ പുറത്തു വന്നതോടെ കോളേജിൽ കെഎസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
Read more
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്ത ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ അദീൻ നാസറിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് അദീൻ നാസർ. നാസറിന്റെ ഈ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻപ്രതിഷേധമാണ് അദീൻ നാസറിനെതിരെ ഉയർന്നത്.