ഷാരോണ്‍ കൊലക്കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ കഴിയുന്ന ഗ്രീഷ്മയെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടും.
ഇന്നലെ വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മ്മല്‍ കുമാര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തത്. രാമവര്‍മ്മന്‍ ചിറയ്ക്ക് സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെടുത്ത കളനാശിനിയുടെ കുപ്പിയും ഗ്രീഷ്മയുടെ വീടിനു സമീപത്തുനിന്ന് ലഭിച്ച മറ്റ് മൂന്ന് കുപ്പികളും രാസ പരിശോധനയ്ക്ക് വിധേയമാക്കും.
വീടിന് പിറകില്‍ നിന്ന് ലഭിച്ച മറ്റൊരു കീടനാശിനിയുടെ പേരിലെ ലേബലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന ഗ്രീഷ്മയെ ആശുപത്രിയിലെ പൊലീസിലേക്ക് മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം തേടും.
Read more
ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്ന ഉപദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയില്‍ നല്‍കും. റൂറല്‍ എസ്.പി ഡി. ശില്പയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ഇന്ന് ചേരുന്നുണ്ട്.