അയോധ്യ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംപി ശശി തരൂർ. രാമൻ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്ന് പല ഹിന്ദുക്കളുടെയും ആഗ്രഹമായിരുന്നു. പക്ഷേ അതിന് പള്ളി പൊളിക്കേണ്ടിയിരുന്നില്ല. മുസ്ലിം സമുദായം തന്നെ അതിൻ്റെ പ്രാധാന്യം മനസ്സിലാക്കി അന്തസ്സോടെ പള്ളി സ്വമേധയാ മാറ്റി മറ്റൊരിടത്തേക്ക് വെച്ചിരുന്നെങ്കിൽ എല്ലാവരും സന്തോഷിച്ചേനെ എന്ന് ചില ഹിന്ദുക്കൾക്ക് അഭിപ്രായം ഉണ്ടായിരുന്നെന്നാണ് ശശി തരൂരിൻ്റെ വിവാദ പ്രസ്താവന.
Read more
രാമ ജന്മഭൂമിയിൽ ക്ഷേത്രം പണിയുന്നതിനായി മുസ്ലിം സമുദായം അന്തസ്സോടെ മറ്റൊരിടത്തേക്ക് പള്ളി മാറ്റണമായിരുന്നെന്ന അഭിപ്രായം ചില ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നെന്ന് പറഞ്ഞ തരൂർ ഴിഞ്ഞദിവസം രാമവിഗ്രഹ ചിത്രത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും വിശദീകരിച്ചു. രാമക്ഷേത്ര പ്രതിഷ്ടാദിനമായിരുന്ന കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ രാമ വിഗ്രഹത്തിൻ്റെ ചിത്രം ശശി തരൂർ പങ്കുവെച്ചത് വിവാദമായിരുന്നു.