കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകൾ ആണ് ഷെൽന നിഷാദ്.
Read more
സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിനോടായിരുന്നു ഷെൽന കഴിഞ്ഞ തവണ മത്സരിച്ചത്.സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന പിടിച്ചത് 54,817വോട്ടുകള്‍ മാത്രമായിരുന്നു. 8,886 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. യുവവനിതാ സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലത്തിൽ എൽഡിഎഫ് നടത്തിയ പരീക്ഷണമായിരുന്നു ഷെൽനയുടെ സ്ഥാനാർത്ഥിത്വം.