അറയ്ക്കല്‍ ബീവി ധരിക്കാത്ത നിഖാബ് ഇപ്പോഴത്തെ മുസ്ലിം സ്ത്രീകള്‍ക്കെന്തിനെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്

മുസ്ലിം സ്ത്രീകള്‍ക്ക് ശ്രീലങ്കയില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനെ അനുകൂലിച്ച് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഫേസ്ബുക്കിലാണ് അദ്ദേഹം അനുകൂല കുറിപ്പ് എഴുതിയിരിക്കുന്നത്. എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. 1921-31 കാലയളവില്‍ അറക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീബീ ആദി രാജയുടെ തല മറയ്ക്കാത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യ നാട്ടിലെ ഭരണാധികാരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം എന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ സ്ത്രീകള്‍ നിഖാബ് അണിയുന്നത് നിരോധിച്ചത്.