ഷൊര്‍ണൂര്‍ - കോഴിക്കോട് റെയില്‍പ്പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല; 12 ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍ – കോഴിക്കോട് റെയില്‍പ്പാതയില്‍ ഇന്നും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഈ വഴിയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍, പാസഞ്ചറുകളും അടക്കം 12 ട്രെയിനുകളാണ് റദ്ദാക്കിയത്.ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

തൃശൂര്‍- കണ്ണൂര്‍, കോഴിക്കോട്- തൃശൂര്‍, തൃശൂര്‍ -കോഴിക്കോട് പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി , കണ്ണൂര്‍ – ആലപ്പുഴ, മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

തിരുനല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് പുറപ്പെടും.
തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, നാഗര്‍കോവില്‍- മംഗളുരു ഏറനാട്, നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്പ്രസുകള്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.

തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം – വെരാവല്‍ എക്‌സ്പ്രസുകള്‍ സാധാരണ മംഗളുരുവില്‍ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും. സമ്പര്‍ക് ക്രാന്തി, മംഗള എക്‌സ്പ്രസുകള്‍ പാലക്കാട് വഴി സര്‍വ്വീസ് നടത്തും