നാളെ വോട്ടെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും.
ചേലക്കരയിലും വയനാട്ടിലും ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.
Read more
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മറ്റന്നാൾ വരെ തുടരും.