കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് മണ്ണെണ്ണ സബ്‌സിഡി നിര്‍ത്തേണ്ട സാഹചര്യമാണെന്ന് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍. ഇക്കാര്യം കേന്ദ്രമന്ത്രിമാരെ അറിയിക്കുമെന്നും സഹായം അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം അറയിച്ചു.
കേന്ദ്രത്തില്‍ നിന്നുള്ള സബ്‌സിഡിയുള്ള മണ്ണെണ്ണയുടെ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധയില്‍ ആയിരിക്കുകയാണ്.
കേന്ദ്രം വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ചെയ്തത് പോലെ കോടതിയെ സമീപിക്കണോയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Read more
കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം കൃത്യമായി തന്നെ നടക്കുന്നുണ്ടെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.