ഇത്തവണ ശബരിമലയിലെത്തുന്ന കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും ദര്‍ശനത്തിന് പ്രത്യേക പരിഗണന. മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. പ്രത്യേക പരിഗണന വിഭാഗത്തിലുള്ളവര്‍ക്കായി വലിയ നടപ്പന്തലില്‍ ഒരു വരി ഒഴിച്ചിട്ടിരിക്കുകയാണ്.
ഇതിനുപുറമേ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിനും അനുവദിക്കുന്നുണ്ട്. ചെറിയ കുട്ടികളുമായി തീര്‍ത്ഥാടനത്തിനെത്തുന്നവരില്‍ ഒരാളെയും കുട്ടികള്‍ക്കൊപ്പം ഇതുവഴി കടത്തിവിടുന്നുണ്ട്. എന്നാല്‍ പലരും ഇത്തരത്തിലൊരു സൗകര്യം ഉപയോഗപ്പെടുത്തുന്നില്ല.
Read more
സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമെന്ന ആശങ്കയിലാണ് സൗകര്യം ഉപയോഗിക്കാതിരിക്കുന്നത്. ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.