'ഉപഭോക്താവിന്റെ വരുമാനം കരയുന്നു'; ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് തുടർക്കഥയാകുന്നു, ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളില്‍ വീണ്ടും അക്ഷര തെറ്റ്

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ വ്യാപക അക്ഷരത്തെറ്റ്. എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റ് കണ്ടെത്തിയത്. എക്കണോമിക്സ് ചോദ്യപേപ്പറില്‍ ഉപഭോക്താവിന്റെ വരുമാനം ‘കുറയുന്നു’ എന്നതിന് പകരം ‘കരയുന്നു’ എന്നാണ് എഴുതിയത്.

അതേസമയം സുവോളജിയില്‍ ‘ആറു ക്ലാസുകള്‍’ എന്നത് ‘അറു ക്ലാസുകള്‍’ എന്നും കെമസ്ട്രി ചോദ്യപേപ്പറില്‍ ‘എളുപ്പത്തില്‍’ എന്നത് ‘എളുപ്പുത്തിലായി’എന്നും എഴുതിയിട്ടുണ്ട്. ബോട്ടണി ചോദ്യപേപ്പറിലും സമാനമായ രീതിയിൽ അക്ഷരത്തെറ്റുണ്ട്. ‘അവായുശ്വസനം’ എന്നതിന് പകരം ‘ആ വായു ശ്വസനം’ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ 2 അക്കം എന്ന് പറയേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നാണ് കൊടുത്തിരിക്കുന്നത്.

അതേസമയം പ്രൂഫ് റീഡിംഗില്‍ വന്ന പിശകാണ് അക്ഷരത്തെറ്റിന് കാരണമെന്നാണ്സാ പ്രാഥമിക വിലയിരുത്തൽ. ധാരണഗതിയില്‍ ചോദ്യപേപ്പർ പ്രിന്‍റ് എടുത്ത് അക്ഷരത്തെറ്റ് തിരുത്തിപ്പോകുന്നതാണ് രീതി. എന്നാണ് ഇത്തവണ മൊബെെലില്‍ കോപ്പി അയച്ച് കൊടുക്കുകയും വായിക്കുകയുമാണ് ചെയ്തത്. ഇതാവാം വ്യാപക അക്ഷരത്തെറ്റിന് കാരണമെന്നാണ് വിലയിരുത്തുന്നത്.