കേരള തീരത്ത് ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഈ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.
കേരള തീരത്ത് എത്തിയതിന് ശേഷം മറ്റൊരുബോട്ടില്‍ പകിസ്ഥാനിലേക്ക് കടക്കാനാണ് ശ്രീലങ്കന്‍ സംഘത്തിന്‍റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെയുള്ള തീരത്ത് കൊല്ലം കോസ്റ്റല്‍ പൊലീസിന്‍റെ രണ്ട് ബോട്ടുകളാണ് നിരീക്ഷണം നടത്തുന്നത്. ബോട്ടുകളിലെത്തുന്ന മത്സ്യത്തൊഴികളുടെ രേഖകള്‍ പരിശോധിക്കുന്ന നടപടി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
Read more
തീരത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരീക്ഷണത്തിലാണ്. റിസോർട്ടുകളുടെ താമസിക്കാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിടുണ്ട്. ഒരോദിവസവും തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ രഹസ്യഅന്വേഷണ സംഘം വിലയിരുത്തുന്നു.