എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലം; തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. ജൂണ്‍ 20നായിരിക്കും ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. ജൂണ്‍ 10ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ഉദ്യോ?ഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

4,27407 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് പേര്‍ പ്ലസ് ടു പരീക്ഷയും മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് കുട്ടികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.

പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.

റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എല്‍സി, എച്ച്എസ്ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്‌ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.