തണ്ണീര്‍ത്തട ഭൂമിയില്‍ ഇനി വീട് നിര്‍മ്മിക്കാന്‍ ഭൂമി തരം മാറ്റേണ്ടതില്ല; ഭൂമി തരം മാറ്റത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ഭൂമി തരം മാറ്റത്തില്‍ ഇളവ് ഏര്‍പ്പെടുത്തി. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീര്‍ത്തട ഭൂമിയില്‍ ഇനി മുതല്‍ വീട് നിര്‍മ്മിക്കാന്‍ ഭൂമി തരം മാറ്റേണ്ടതില്ല. തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 120 ചതുരശ്ര മീറ്റര്‍ വീട് നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയില്‍ 40 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ഭൂമി തരം മാറ്റേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നിഷേധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Read more

എന്നാല്‍ ഈ ആനുകൂല്യം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.