ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എന്നാൽ ലേലത്തിന്റെ രണ്ടാം ദിനം നിരവധി ഇന്ത്യൻ താരങ്ങളെയാണ് ഇത്തവണ അൻസോൾഡ് ആക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ ഉണ്ടായിരുന്ന താരമായിരുന്നു അജിൻക്യ രഹാനെ. ഇത്തവണ മുൻ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെ കൂടാതെ വേറെ ഒരു ടീമും താരത്തിനെ സ്വന്തമാക്കാൻ ശ്രമിച്ചില്ല. ഇതോടെ താരത്തിന്റെ ഐപിഎൽ കരിയർ അവസാനിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇന്ത്യൻ താരമായ മായങ്ക് അഗർവാൾ പഞ്ചാബ് കിങ്സിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത്തവണത്തെ മെഗാ താരലേലത്തിൽ താരത്തിനെയും സ്വന്തമാക്കാൻ ഒരു ടീമും മുൻപിലേക്ക് വന്നില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും താരത്തിനെ ഒരു ടീമും പരിഗണിച്ചില്ല.

യുവ താരം പ്രിത്വി ഷായെയും ഇത്തവണ മെഗാ താരലേലത്തിൽ ഒരു ടീമും എടുക്കാൻ ശ്രമിച്ചിരുന്നില്ല. ഈ വർഷം നടന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്‌ വേണ്ടി ഓപണിംഗിൽ ഇറങ്ങിയെങ്കിലും കിട്ടിയ അവസരങ്ങൾ താരത്തിന് ഉപയോഗിക്കാൻ സാധിക്കാതെ പോയി. ഇനി ഡൊമസ്റ്റിക് മത്സരങ്ങളിൽ മികവ് തെളിയിച്ചാൽ മാത്രമേ താരത്തിന് ഐപിഎലിലും തുടർന്ന് ഇന്ത്യൻ ടീമിലും കളിക്കാൻ സാധിക്കൂ.