സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ദ്ധന സൃഷ്ടിക്കുന്നതിനെതിരെ പരാതികൾ വരുന്ന സാഹചര്യത്തിൽ ഇത്തരം വർദ്ധന പരിഹരിക്കാൻ കർശനമായ നടപടികൾ എടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി,ആർ അനിൽ . വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടര്‍മാരുടേയും, ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും, ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
കേരളത്തില്‍ മാത്രമായി വില വര്‍ദ്ധനയ്ക്ക് പ്രത്യേക കാരണങ്ങളൊന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അരി വില വര്‍ദ്ധന നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തിട്ടുണ്ട്. കൂടുതൽ അരി മാവേലിസ്റ്റോർ വഴിയും റേഷൻ കട വഴിയും ജനങ്ങളുടെ കയ്യിലെത്തും, ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവ നടത്തുന്ന കടകൾക്ക് എതിരെയും നടപടികൾ സ്വീകരിക്കും. അതുപോലെ വിളവിരം കൃത്യമായി പ്രദര്ശിപ്പിക്കാത്ത കടകൾക്ക് എതിരെയും നടപടി സ്വീകരിക്കും.
Read more
എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.