കാലടി ശങ്കര സര്‍വകലാശാലയിലെ അധ്യാപകനും പ്രസിദ്ധ പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണത്തിന് ചെന്നൈ ഐഐടി അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആയ കേരള കലാസമിതിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. “കല, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്റെ സാധ്യതകള്‍” എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്താനിരുന്നത്. ചടങ്ങ് നടത്താന്‍ അനുവദിച്ച ഹാളിന്റെ അനുമതി അധികൃതര്‍ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍, അനുമതി നിഷേധിക്കാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമാക്കിയില്ല.
Read more
ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തേ തന്നെ വിദ്യാര്‍ത്ഥികള്‍ ഡീന്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വേദി അനുവദിക്കുകയും ചെയ്തു. പ്രഭാഷണത്തിനായി സുനില്‍ പി ഇളയിടം ഐഐടിയില്‍ എത്തിയതിന് ശേഷമാണ് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞത്.