ഓണക്കിറ്റ് വിതരണം ഇന്നും തടസ്സപ്പെട്ടു

ഇ പോസ് സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. പിങ്ക് കാര്‍ഡുടമകള്‍ക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും സര്‍വര്‍ തകരാറിലായത് തിരിച്ചടിയായിരിക്കുകയാണ്.

ഓണക്കിറ്റ് വിതരണം ആരംഭിച്ച ആദ്യ ദിവസവും ഇ പോസ് തകരാറിനെത്തുടര്‍ന്നാണ് വിതരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് ഇ പോസ് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും ഭക്ഷ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇ-പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കുറച്ചു നാളുകളായി പരാതി ഉയരുന്നുണ്ട്.

Read more

25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കും 29,30,31 തീയതികളില്‍ നീല കാര്‍ഡുകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഭക്ഷ്യക്കിറ്റ് കൈപ്പറ്റാന്‍ അവസരമുണ്ട്.