കൊല്ലം പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ് ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് കൊട്ടാരക്കര റൂറല്‍ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇരുവരെയും നാട്ടുകാര്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം വൈറലായിട്ടുണ്ട്.
മദ്യപിച്ച് ലക്കുകെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തില്‍ മദ്യക്കുപ്പികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചത്. രണ്ട് ദിവസം മുന്‍പ് അര്‍ധ രാത്രി പത്തനാപുരം നഗരത്തിലാണ് സംഭവം നടന്നത്. കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാര്‍ മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
പിന്നാലെ നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തിലെ മദ്യക്കുപ്പികള്‍ നാട്ടുകാര്‍ കണ്ടെന്ന് മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയവരെ ഇടിച്ചുതെറിപ്പിക്കും വണ്ണം അപകടകരമായ നിലയില്‍ വാഹനമോടിച്ച് കടന്നു കളയുകയായിരുന്നു.
Read more
ഇരുവര്‍ക്കുമെതിരെ വകുപ്പ്തല നടപടിയുടെ ഭാഗമായി റൂറല്‍ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തുള്ള ഉത്തരവിറക്കി. റൂറല്‍ എസ്പി നേരിട്ടുനടത്തിയ അന്വേഷണത്തില്‍ തന്നെ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. ഒട്ടും വൈകാതെയാണ് നടപടിയെടുത്തത്.