മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതിനെക്കുറിച്ച് പാലാ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറുവിലങ്ങാട് എസ് എച്ച് ഒ നിര്‍മല്‍ മുഹ്‌സിനോട് റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ച കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അമിത വേഗത്തില്‍ കടന്ന് പോയിരുന്നു.
മുഖ്യമന്ത്രിയുടെവാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അപകടകരമായ വാഹനങ്ങള്‍ കടന്ന് പോയതിനെക്കുറിച്ച് മജിസ്‌ട്രേറ്റ് അസംതൃപ്തി പ്രകടിപ്പിച്ചത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യേണ്ടേ എന്ന് കോടതി ചോദിച്ചു.
Read more
ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ആ സമയത്ത് അവിടെ ഡ്യുട്ടിയിലുണ്ടായിരുന്ന എസ് എച്ച ഒ യോട് ചോദിത്തി. വരുന്ന 17-ാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.