സ്പീക്കർ തെരഞ്ഞെടുപ്പിൽ അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനം. എ എൻ ഷംസീറിനെ സ്പീക്കറാക്കാൻ എൽഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. ഭൂരിപക്ഷം കൂടുതൽ ഉള്ളതിനാൽ തന്നെ അൻവർ ജയിക്കുമെന്ന് ഉറപ്പായെങ്കിലും അതൊരു തിരഞ്ഞെടുപ്പിലൂടെ മതിയെന്നാണ് യുഡിഎഫ് നിലപാട്.
സി .പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എ.എൻ. ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനും നിലവിലെ സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും തീരുമാനിച്ചത്.
Read more
തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് മന്ത്രിസഭയില്‍ പുനഃസംഘടന വേണ്ടിവന്നത്.