മാര്‍പാപ്പ അംഗീകരിച്ച സിറോ-മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ നിരാഹാരം നടത്തുകയും അതിരൂപതാ ഭവനം കൈയേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സിറോ-മലബാര്‍ സിനഡ് ബിഷപ്പുമാര്‍. ഇത്തരം നടപടികളില്‍നിന്ന് പിന്മാറാന്‍ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു.
ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കരുതെന്ന് സിറോ-മലബാര്‍ കത്തോലിക്ക വിശ്വാസികളോട് സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയ 21 വൈദികരുടെമേല്‍ ശിക്ഷാ നടപടികളെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സിനഡ് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സിനഡും അതിരൂപത ഭരണാധികാരികളും തയ്യാറാകുന്നില്ലെന്നാരോപിച്ച് വിമത വൈദികരുടെ പ്രതിഷേധത്തില്‍ പൊലീസ് ഇടപെട്ടു. ബിഷപ്പ് ഹൗസില്‍ നിന്നും വൈദികരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുലര്‍ച്ചെ പൊലീസ് നടപടി ഉണ്ടായത്.
വ്യാഴാഴ്ച രാവിലെയോടെയാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസില്‍ നിലയുറപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘവും പുറത്ത് നിലയുറപ്പിച്ചിരുന്നു
വിമത വൈദികര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികളും ബിഷപ്പ് ഹൗസിനു മുന്‍പിലുണ്ട്. പൊലീസിന്റെ സംരക്ഷണയുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിന്റെ വശങ്ങളിലുള്ള പ്രവേശന കവാടത്തിലൂടെയാണ് വൈദികര്‍ ഉള്ളില്‍ കയറിയത്.
രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്.
Read more
പ്രായമായ വൈദികര്‍ക്ക് അടക്കം മര്‍ദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികര്‍ പൊലീസിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.