ആന വിരണ്ടോടി; എം.സി റോഡിൽ ​ഗതാ​ഗതക്കുരുക്ക്

ക്ഷേത്ര എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന വിരണ്ടോടി കൊട്ടാരക്കര സദാനന്ദപുരത്ത് എം.സി റോഡില്‍ ​ഗതാ​ഗതക്കുരുക്ക്. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിരണ്ട ആന എംസി റോഡിലൂടെ ഏറെ ദൂരം ഓടി. ഇതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു

വെട്ടിക്കവല ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനാണ് ആനയെ എത്തിച്ചത്. വെട്ടിക്കവല ഭാഗത്തുവെച്ചാണ് ആദ്യം ആന ഇടഞ്ഞത്. തുടർന്ന് അഞ്ചു കിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. എം.സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെവെച്ച് തളച്ചു.