പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ച, സ്‌പീക്കർ തിരഞ്ഞെടുപ്പ് 25ന്

പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 നും സ്‌പീക്കർ തിരഞ്ഞെടുപ്പ് 25നും നടക്കും. സ്‌പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയാണ് എൽ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. സ്‌പീക്കർ തിരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രോടെം സ്‌പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.

നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്‌ചയാണ് എം.എൽ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. പ്രോടെം സ്‌പീക്കറുടെ നേതൃത്വത്തിലായിരിക്കും എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.

Read more

അതേസമയംനിയമസഭ സമ്മേളനം തിങ്കളാഴ്‌ച നടത്താൻ തീരുമാനിച്ചിട്ടും പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സർക്കാർ സമ്മേളനം നടത്താൻ തീയതി നിശ്ചയിച്ചതോടെ ഇനി സ്‌പീക്കർ സ്ഥാനാർത്ഥിയേയും യു.ഡി.എഫിന് തീരുമാനിക്കേണ്ടതുണ്ട്.