തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ വിചിത്ര വാദവുമായി പ്രതി ഹരികുമാര്‍. കുട്ടിയെ കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയതുകൊണ്ടാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതി ഇടയ്ക്കിടെ മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. പ്രതി മൂന്ന് വര്‍ഷം ആലപ്പുഴ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൊലീസ് ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. സംഭവത്തില്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരിയെ കസ്റ്റഡിയിലെടുത്തു.
കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീതുവും ഹരികുമാറും ദേവീദാസന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന പ്രതിയുടെ മൊഴിയില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
Read more
അതേസമയം, ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറല്‍ എസ്.പി കെഎസ് സുദര്‍ശന്‍ പറഞ്ഞു. കേസില്‍ ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും മൊഴി നല്‍കി. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇരുവരും തമ്മിലുള്ള നഷ്ട്ടമായ വാട്‌സാപ്പ് സന്ദേശങ്ങള്‍ തിരിച്ചെടുത്ത് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു