മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായി എത്തിയ ചിത്രമാണ് ‘വിടാമുയർച്ചി’. ചിത്രത്തിന്റെ പുതിയൊരു ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗോളതലത്തിൽ 136 കോടി നേടിയ ചിത്രം റിലീസ് ചെയ്ത് വെറും 26 ദിവസങ്ങൾക്ക് ശേഷം നാളെ ഒടിടിയില്‍ എത്തും.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ഏകദേശം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ സിനിമ ആണെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ആയില്ലെന്നാണ് റിപ്പോർട്ട്.
Naalaiku namakellam pandigai… Deepavali illa, Pongal illa. AK pandigai! 🥳🔥
Watch Vidaamuyarchi, out in 12 hours on Netflix in Tamil, Telugu, Malayalam, Kannada and Hindi!#VidaamuyarchiOnNetflix pic.twitter.com/aD1syCmpet— Netflix India South (@Netflix_INSouth) March 2, 2025
വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.