വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. സംഭവത്തിന് പിന്നാലെ ഉമൈർ ഒളിവിൽ പോയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഉമൈർ അഷ്റഫ് വിദ്യാർത്ഥിയെ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ ഉപയോഗിച്ച് വിദ്യാർത്ഥിയെ അടിക്കുകയും ചെയ്തു. പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന് പിന്നാലെ ഉമൈർ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെനിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.