അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ തട്ടിപ്പ് കണ്ടെത്തി. അല്‍മുക്താദിര്‍ ജ്വല്ലറി വന്‍ തോതില്‍ കള്ളപ്പണം വെളിപ്പിച്ചതായും നികുതി വെട്ടിപ്പ് നടത്തിയതായും ഇന്‍കം ടാക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കേരളത്തില്‍ മാത്രം 380 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍.
ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ അല്‍മുക്താദിറിന്റെ 30 സ്ഥാപനങ്ങളിലാണ് പരിശോധന തുടരുന്നത്. ഇതുവരെ വിദേശത്തേക്ക് 50 കോടി കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇന്‍കം ടാക്സ് തിരുവനന്തപുരം ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധന നടത്തുന്നത്.
അല്‍മുക്താദിര്‍ ജ്വല്ലറി വിദേശത്തേക്ക് കടത്തിയ പണം ഉപയോഗിച്ച് ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മണിച്ചെയിന്‍ മാതൃകയിലാണ് അല്‍മുക്താദിര്‍ കോടികള്‍ കൈപ്പറ്റിയത്. എന്നാല്‍ ഇതൊന്നും ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ല.
Read more
പഴയ സ്വര്‍ണം വാങ്ങിയെന്ന പേരിലായിരുന്നു തട്ടിപ്പ്. മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തി.