രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ; ഡ്രോൺ ഉപയോഗിച്ച് പരിശോധന

ഗംഗാവലി നദിയില്‍ നിന്നും അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും.

അർജുന്റെ ട്രക്ക് കണ്ടെത്താൻ പുഴയിൽ ഇറങ്ങാനുള്ള നാവികസേനയുടെ ശ്രമം നേരത്തെ താൽകാലികമായി നിർത്തിവച്ചിരുന്നു. പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ പുഴയുടെ അടിയിൽ ഇറങ്ങുക സാധ്യമല്ലാതിരുന്നതിനാലാണ് ദൗത്യം താത്കാലികമായി നിർത്തിയത്. പുഴയിൽ ഇറങ്ങാനാവാത്ത സാഹചര്യമായിരുന്നുവെന്നും വിസിബിലിറ്റി സീറോ ആണെന്നും വിദഗ്ധർ അറിയിച്ചിരുന്നു. സേനയുടെ ഏറെനേരത്തെ പുഴയിലെ പരിശോധനയ്ക്ക് ശേഷമായിരുന്നു തീരുമാനം.

അതേസമയം മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. അതേസമയം അർജുന്റെ ലോറിയിൽ നിന്നുമുള്ള ലോറി കണ്ടെത്തി. 12 കിലോമീറ്റർ അകലെയാണ് 4 കക്ഷണം തടി കണ്ടെത്തിയത്.

ട്രക്ക് പുറത്ത് എടുക്കുക എന്നതിനേക്കാൾ ഉപരി അർജുനെ കണ്ടെത്തുന്നതിനാണ് പ്രാധാന്യമെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുമെന്നും സൈന്യം അറിയിച്ചു. അതേസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

Read more