നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്: മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്

ചടയമംഗലത്ത് ഹെൽമെറ്റില്ലാതെ ബൈക്കിന് പിറകിൽ യാത്ര ചെയ്തതിന് വൃദ്ധനെ പൊലീസ് മർദ്ദിച്ച സംഭവം വിവാദമായിരിക്കുകയാണ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണൽ എസ്.ഐ. ഷജീമാണ് രാമാനന്ദൻ നായർ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. അതേസമയം നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത് എന്ന് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു.

വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സ് കൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പൊലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവൃത്തികൾ കൊണ്ടു നഷ്ടമാകുന്നത് എന്ന് ജേക്കബ് പുന്നൂസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജേക്കബ് പുന്നൂസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. ഈ കൗമുദി വാർത്ത വായിച്ച ശേഷം മനോരമ ചാനലിലെ വീഡിയോയും കണ്ടു. വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകൾ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖിക്കുന്നു..

https://www.facebook.com/jacob.punnoose.35/posts/3579956432098649