ദേവസ്വം മന്ത്രി രാധാകൃഷ്ണനെതിരെ ജാതി വിവേചനം കാണിച്ച സംഭവത്തില്‍ കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്ര പൂജാരിമാര്‍ക്കെതിരെ എസ് സി- എസ് ടി കമ്മീഷന്‍ കേസെടുത്തു.
പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്ത് വെച്ചു. ഇതു ജാതീയമായ വേര്‍തിരിവാണെന്നും ആ വേദിയില്‍ വച്ച് തന്നെ താന്‍ പ്രതികരിച്ചുവെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. ഷര്‍ട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാന്‍ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Read more
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഷര്‍ട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാന്‍ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ടെന്നും മന്ത്രി പറഞ്ഞു.