കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആശ പ്രവർത്തകരുടെ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. ആശ പ്രവർത്തകരുടേത് രാഷ്ട്രീയ സമരമാണെന്നും ഇടതുപക്ഷ വിരുദ്ധ ശക്തികൾ കുറച്ചുപേരെ അവിടെ സമരത്തിന് ഇരുത്തിയിരിക്കുകയാണെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി. അതേസമയം 90% ആശാവർക്കർമാരും സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
കേന്ദ്ര ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സർക്കാർ തരണമെന്ന് പറയുന്നത് വസ്തുതകളുമായി ബന്ധപ്പെട്ടതല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കുറച്ചുപേരെ അവിടെ സമരത്തിന് ഇരുത്തിയാൽ അത് സമരമെന്ന് പറയാൻ പറ്റില്ലല്ലെന്നും എ വിജയരാഘവൻ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ അല്ല സമരത്തിൽ വിഷയമാക്കിയിട്ടുള്ളതെന്നും എ വിജയരാഘവൻ പറഞ്ഞു.
ആശാവർക്കർമാരുടെ സമരത്തിൽ നിഷേധാത്മകമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും എ വിജയരാഘവൻ പറഞ്ഞു. ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിൽ ഉറപ്പ് വന്നിട്ടില്ല. മന്ത്രി വീണാ ജോർജിന്റെ ഡൽഹി സന്ദർശനം സംബന്ധിച്ച് മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സമരം ചെയ്യുന്നത് കമ്യൂണിസ്റ്റ് വിരുദ്ധൻമാരാണെന്നും എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേർന്ന് നടത്തുന്ന സമരമാണിതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.