മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടി; രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി. ഡിസംബര്‍ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്. അന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

മഴയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ സെക്കന്റില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാം.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 142 അടിയെത്തിയാല്‍ ഡാം തുറക്കേണ്ടിവരും.

Read more

സെപ്റ്റംബറില്‍ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.