രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. ബുധനാഴ്ചയാണ് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോടതി പ്രവര്‍ത്തന സജ്ജമാകുക. വാദിക്കും പ്രതിക്കും ഓണ്‍ലൈനായി കോടതി നടപടികളില്‍ പങ്കെടുക്കാനുള്ള സൗകര്യം ഓണ്‍ കോടതിയിലുണ്ട്.
ഇതിനായി ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും മാത്രമാണ് കോടതിയില്‍ ഉണ്ടാകുക. എല്ലാദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ ആയി കേസ് ഫയല്‍ ചെയ്യാം എന്നതാണ് ഓണ്‍ കോടതിയുടെ സവിശേഷത. മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് ഓണ്‍ കോടതി പരിഗണിക്കുക.
Read more
കോടതിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. കേസിലെ കക്ഷികളോ അഭിഭാഷകരോ ഓണ്‍ കോടതിയില്‍ ഹാജരാകണമെന്നില്ല. ഇവിടെ കേസിന്റെ എല്ലാ നടപടി ക്രമങ്ങളും ഓണ്‍ലൈനായി തന്നെ നടപ്പിലാക്കും. കോടതി ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് അഭിഭാഷകര്‍ക്കായി പരിശീലന പരിപാടിയും നടന്നു.