വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിര്‍ അറസ്റ്റില്‍. സംഭവത്തില്‍ വാത്തുരുത്തി 30ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസി ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി. കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കോസര്‍ഗോഡ് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Read more

ഇന്നലെ രാത്രിയാണ് സംഭവം. എളമക്കരയിലെ വീട്ടിലെത്തി ടിബിനും സംഘവും പണം ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ടിലൂടെ പണം പ്രതികള്ഡ# കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരനായ വ്യാപാരി 40 ലക്ഷം രൂപ നല്‍കാന്‍ ഉണ്ടെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.