കാസർഗോഡ് രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ബാധിതർ മരിച്ചു; സർക്കാരിന്റെ സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങൾ

കാസർഗോഡ് ഒരു എൻഡോസൾഫാൻ ദുരിതബാധിതൻ കൂടി മരിച്ചു. രണ്ട് ദിവസത്തിനിടെ മൂന്ന് എൻഡോസൾഫാൻ ദുരിതബാധിതരാണ് മരണപ്പെട്ടത്. ദുരിതബാധിതരായ ഹരികൃഷ്ണൻ, പ്രാർത്ഥന, അശ്വതി എന്നിവരാണ് മരിച്ചത്.

Read more

ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് മൂന്ന് ജീവനുകളും പൊലിഞ്ഞതെന്ന്എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.