മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണിയോടെയാണ് മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടുകള്‍ കൂടി തുറന്നത്. അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കാന്‍ തീരുമാനമായത്. നേരത്തെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ തുറന്ന രണ്ട് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 1299 ഘനയടി വെള്ളം പുറത്തേക്കൊഴുകും. ഇതോടെ ആകെ പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 2974 ഘനയടിയിലേക്ക് ഉയരും.
Read more
പെരിയാറില്‍ അരയടിയില്‍ താഴെ മാത്രമായിരിക്കും ജലനിരപ്പ് ഉയരാന്‍ സാധ്യത. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.