തൃക്കാക്കര ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സിഐ പി.ആര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. കേസില്‍ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത് വലിയ വാര്‍ത്തയായതോടെയാണ് നടപടി.
കേസില്‍ താന്‍ നിരപരാധിയാണെന്നാണ് സുനുവിന്റെ വാദം. കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നെന്നും കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു എന്നും കാണിച്ച് മുതില്‍ ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.
Read more
തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് സുനു വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.