കേന്ദ്ര ഫണ്ട് ലഭിച്ചില്ല: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു; ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവ്

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ കേന്ദ്രം ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

Read more

ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ 10ന് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും.