കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു കെ.സുധാകരൻ.
ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ.സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Read more
കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സേവാദൾ പ്രവർത്തകർ സ്വാതന്ത്ര്യദിന സംരക്ഷണ യാത്ര നടത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്വതന്ത്യദിന പ്രഭാഷണത്തിന്‍റെ പുനസംപ്രേക്ഷപണത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് 75 ദീപങ്ങൾ തെളിയിച്ചു.