മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വി.എം സുധീരനും

വി.എസ്. അച്യുതാനന്ദനു പിന്നാലെ മരടിലെ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും മുഖ്യമന്ത്രി വിളിക്കുന്ന സര്‍വകക്ഷി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നും സര്‍വ്വകക്ഷി യോഗത്തിന്റെ ഗുണഭോക്താക്കള്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാകരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Read more

വൈകിട്ട് മൂന്നരയ്ക്ക് ആണ് സര്‍വകക്ഷി യോഗം. ആര്‍.എസ്.പിയും യോഗത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെടും. പുനരധിവാസം ആവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭയെ സമീപിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചക്ക് അവസാനിക്കും. അതേസമയം ഫ്ളാറ്റ് പൊളിക്കുന്നതിന് ഏജന്‍സിയെ കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.