വാഹനാപകടത്തില്‍ വാവ സുരേഷിന് ഗുരുതര പരിക്ക്

വാവ സുരേഷിന് വാഹാനപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയില്‍ വച്ചായിരുന്നു അപകടം. വാവ സുരേഷിന് മുന്നില്‍ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

പിന്നില്‍ വാവ സഞ്ചരിച്ചിരുന്ന ടാക്‌സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തില്‍ ദിശ മാറി സഞ്ചരിച്ച വാവ സുരേഷിന്റെ കാറിലേക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്.

ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവ സുരേഷിനേയും കാറിന്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വാവയുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

Read more

എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.