തനിക്കെതിരെ പിവി അന്‍വറിനെ ഉപയോഗിച്ച് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും സതീശന്‍ ആരോപിച്ചു. അന്‍വറിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് തീരുമാനമെടുക്കണമെന്നും സതീശന്‍ പറഞ്ഞു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. എന്നാല്‍ പിവി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. അന്‍വറിന്റെ കാര്യത്തില്‍ ഇതുവരെ യുഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നും ഹസ്സന്‍ അറിയിച്ചു.
Read more
അന്‍വറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്‍വറിന്റെ പ്രസ്താവന സ്വാഗതാര്‍ഹമെന്നും എന്നാല്‍ യുഡിഎഫിന്റെ ഭാഗമാകുക എന്ന് പറയുന്നതില്‍ ഒരു രാഷ്ട്രീയ പ്രക്രിയയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.